സ്‌പേസ് എക്‌സ് എഞ്ജിനീയര്‍ക്ക് പ്രായം പോരാ; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ലിങ്ക്ഡ്ഇന്‍

0
724

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സില്‍ സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായി ജോലി കിട്ടിയ സന്തോഷം പതിനാലുകാരനായ കൈറന്‍ ക്വാസി ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ കൈറന്റെ കഥയും ഏറ്റെടുത്തിരുന്നു. എന്നാല്‍ ജോലി ചെയ്യാന്‍ പ്രായം പോരെന്നു കാട്ടി ലിങ്ക്ഡ് ഇന്‍ ഇപ്പോള്‍ കൈറന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ജോലി നല്‍കിയപ്പോള്‍ സാക്ഷാല്‍ മസ്‌കിന് പോലും ഈ ചെറുപ്പക്കാരന്റെ പ്രായം ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍, ഇയാള്‍ തീരെ ചെറുപ്പമാണെന്നാണ് ലിങ്ക്ഡ് ഇന്‍ പറയുന്നത്.
കാലങ്ങളായി താന്‍ കേട്ടുവരുന്ന കാലഹരണപ്പെട്ട അസംബന്ധമാണ് ഇപ്പോള്‍ ലിങ്ക്ഡ് ഇന്‍ പോലും ആവര്‍ത്തിക്കുന്നതെന്നാണ് കൈറാന്റെ പ്രതികരണം. ഈ ലോകത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് ജോലി നേടാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍, പ്രഫഷണലുകളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തനിക്ക് കയറാനാകില്ലേ എന്നും ഈ യുവാവ് ചോദിക്കുന്നു.