ന്യൂക്ലിയര്‍ പ്ലാന്റുകളിലും കെല്‍ട്രോണ്‍

0
145

ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള വിവിധ ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ ഉള്‍പ്പെടെ യു.പി.എസ് സംവിധാനങ്ങള്‍ നല്‍കുന്നത് കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍. വ്യാവസായിക തലത്തില്‍ ഹൈപവര്‍ യുപിഎസ് സിസ്റ്റം നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളുടെ ആധിപത്യമുള്ള കെല്‍ട്രോണ്‍ 5 kVA മുതല്‍ 1000 kVA വരെ ശ്രേണിയിലുള്ള യു പി എസ് സംവിധാനം ദീര്‍ഘകാലമായി നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി സീസ്മിക്, ഇഎംഐ/ഇഎംസി, ഐവി & വി തുടങ്ങിയ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും കെല്‍ട്രോണിന്റെ യുപിഎസ്സും അനുബന്ധ ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുമാണ്.

പുതിയ ഡിസൈനിലുള്ള യു.പി.എസ് സംവിധാനം നിര്‍മ്മിക്കുകയാണ് ഇപ്പോള്‍ കെല്‍ട്രോണ്‍. MSME യുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ 3 മുതല്‍ 30 kVA വരേയുള്ള യുപി എസ്സിന്റെ നിര്‍മ്മാണം ഇതിനോടകം കെല്‍ട്രോണില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇ – ഹെല്‍ത്ത് പദ്ധതിക്ക് വേണ്ടി പുതിയ ഡിസൈനിലുള്ള 170 5kVA യു.പി.എസ് സിസ്റ്റം കെല്‍ട്രോണ്‍ നല്‍കിക്കഴിഞ്ഞു. ഇതിന് പുറമെ 10 KvA, 20 KvA യു.പി.എസുകളും വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങിയ വകുപ്പുകള്‍ക്ക് കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി, കെല്‍ട്രോണ്‍ എക്വിപ്‌മെന്റ് കോംപ്ലക്‌സിനെ പവര്‍ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ആദ്യപടിയായാണ് കൊമേര്‍ഷ്യല്‍ ഗ്രേഡ് യു.പി.എസ് കെല്‍ട്രോണ്‍ നിര്‍മ്മിച്ചു വിപണിയില്‍ഇറക്കുന്നത്.