ചട്ടലംഘനം: മണപ്പുറം ഫിനാന്‍സിന് 20 ലക്ഷം പിഴ

0
149

മണപ്പുറം ഫിനാന്‍സിന് റിസര്‍വ് ബാങ്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ചില വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി.

90 ദിവസത്തിലധികം കുടിശ്ശികയുള്ള സ്വര്‍ണവായ്പ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി കമ്പനി തരംതിരിച്ചിട്ടില്ല. 2021 സാമ്പത്തിക വര്‍ഷം ചില അക്കൗണ്ടുകളില്‍ നിര്‍ബന്ധിത വായ്പ-മൂല്യ അനുപാതവും ഉറപ്പാക്കിയില്ല. ഇക്കാര്യങ്ങള്‍ ആര്‍ബിഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കമ്പനിയില്‍നിന്നുള്ള പ്രതികരണം തൃപ്തികരമല്ലാതിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും ആര്‍.ബി.ഐ പ്രസ്താവനയില്‍ പറഞ്ഞു.