കടൽ കടന്നു കേരള സോപ്പ്സ്

0
152

സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ച്
കേരളത്തിന്റെ സ്വന്തം കേരളസോപ്പ്സ്.
ആദ്യ ഓർഡർ ലഭിക്കുകയും ചെയ്തു. ഇതോടെ അടുത്ത മാസം മുതൽ കേരള സോപ്സ് സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ ലഭ്യമായിത്തുടങ്ങും. കൂടാതെ യു.എ.ഇ, ഒമാൻ, കുവൈറ്റ് എന്നിവടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.