വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 12 ന് മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിക്കും.
കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും.
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് പ്രശസ്ത സാഹിത്യകാരന്‍ ഐ വി ദാസ് അനുസ്മരണദിനമായ ജൂലൈ 7 ന് സമാപിക്കുന്ന വായനാപക്ഷാചരണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.