സ്വര്‍ണവിലയില്‍ മാറ്റമില്ല

0
57

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല.

ഒരു പവന്‍ സ്വര്‍ണത്തിന് 44,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നെങ്കിലും, പിന്നീട് ചലനങ്ങള്‍ ഉണ്ടായിട്ടില്ല.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,510 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,568 രൂപയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വിലയെത്തിയത് ജൂണ്‍ 15നാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 5,470 രൂപയുമായിരുന്നു ജൂണ്‍ 15-ലെ നിരക്ക്.