സ്വര്‍ണ വില കുറഞ്ഞു

0
121

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 44,000 രൂപയായി. 10 രൂപ താഴ്ന്ന് 5,500 രൂപയാണ് ഗ്രാം വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44,800 രൂപയും ഗ്രാമിന് 5,600 രൂപയുമായിരുന്നു വില.
രാജ്യാന്തര വില ഔണ്‍സിന് 1,953 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1,946 ഡോളര്‍ നിലവാരത്തിലേക്ക് ഇന്നലെ താഴ്ന്നതാണ് സംസ്ഥാനത്തും വില കുറയാന്‍ വഴിയൊരുക്കിയത്.