സൈലം ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ ഒരുങ്ങി നോയിഡ ആസ്ഥാനമായ എഡ്‌ടെക് ആപ്പ് കമ്പനി ഫിസിക്‌സ് വാല.
500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക.
ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ (Fresh) ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ ഓഹരിയായും പണമായും കൈവശം വച്ചിട്ടുള്ള പങ്കാളിത്തവും ഉള്‍പ്പെടും. നിക്ഷേപത്തിന്റെ ഒരുഭാഗം സൈലത്തിന്റെ ലേണിംഗ് മോഡല്‍ വിപുലപ്പെടുത്താനാകും ഉപയോഗിക്കുക.