ആദിപുരുഷ് വിലക്കണമെന്ന് സിനിമാ സംഘടന; പ്രധാനമന്ത്രിക്ക് കത്തയച്ചു

0
230

പ്രഭാസ് നായകനായ ചിത്രം ആദിപുരുഷ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
തീയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കണമെന്നും ഒടിടിയിലെത്തുന്നത് തടയണമെന്നും ചിത്രത്തിന്റെ രചയ്താവും സംവിധായകനുമായ ഓം റൗട്ടിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ചിത്രം ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ശ്രീരാമനെയും ഹനുമാനെയും തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നുമാണ് ആരോപണം. വീഡിയോ ഗെയിമില്‍ നിന്നും പുറത്ത് വന്നതു പോലെയാണ് രാമനും രാവണനും ചിത്രത്തിലുള്ളതെന്നും ഇത് ലോകത്ത് മുഴുവനുമുള്ള ഹിന്ദുക്കള്‍ക്ക് ദുഖമുണ്ടാക്കുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സംഘടന കത്തില്‍ പറയുന്നു.
അതേസമയം, 241.10 കോടി രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.