എയർ ഇന്ത്യക്ക് കൂടുതൽ വിമാനങ്ങൾ എത്തുന്നു

0
210

470 പുതിയ വിമാനങ്ങള്‍ കൂടി വാങ്ങാൻ പാരിസ് എയർ ഷോയിൽ കരാറൊപ്പിട്ട് എയര്‍ ഇന്ത്യ.
70 ബില്യണ്‍ ഡോളറിന്
എയര്‍ബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാര്‍.

പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ കമ്ബനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കരാറിന് പിന്നാലെ എയര്‍ ഇന്ത്യ പ്രതികരിച്ചു.

പുതുതായി വാങ്ങുന്നതില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതില്‍ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയര്‍ബസ് വിമാനങ്ങളും ഉള്‍പ്പെടുന്നു. ഇതിന് പുറമേ ബോയിങ്ങിന്റെ 20 ഡ്രീംലൈനര്‍ വിമാനങ്ങളും 10 777x വിമാനവും എയര്‍ ഇന്ത്യ വാങ്ങുന്നുണ്ട്. 140 എയര്‍ബസ് A320 നിയോ, 70 എയര്‍ബസ് A321 നിയോ, 190 ബോയിങ് 737 മാക്സ് വിമാനങ്ങളും ഉള്‍പ്പെടും.