സെൻസെക്സ് റെക്കോര്‍ഡ് ഉയരത്തില്‍

0
74

സെൻസെക്സ് റെക്കോര്‍ഡ് ഉയരത്തില്‍. റിലയൻസ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിന് കരുത്ത് പകര്‍ന്നത്.

260 പോയിന്റ് നേട്ടത്തോടെ 65,588 പോയിന്റിലെത്തിയതോടെയാണ് സെൻസെക്സ് ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. ഇതിന് മുമ്പ് 65,583 പോയിന്റായിരുന്നു സെൻസെക്സിന്റെ റെക്കോര്‍ഡ് ഉയരം. 2022 ഡിസംബര്‍ ഒന്നിനാണ് സെൻസെക്സ് നേട്ടം കൈവരിച്ചത്.

അതേസമയം, ദേശീയ സൂചികയായ നിഫ്റ്റി 18,870 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. അള്‍ട്രാടെക് സിമന്റ്, പവര്‍ ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍&ടി, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ് എന്നീ കമ്ബനികളാണ് വലിയ നേട്ടമുണ്ടാക്കിയത്.

എൻ.ടി.പി.സി, ആക്സിസ് ബാങ്ക്, സണ്‍ഫാര്‍മ, ഇൻഫോസിസ്, ബജാജ് ഫിൻസെര്‍വ്, ടാറ്റ സ്റ്റീല്‍ എന്നിവര്‍ നഷ്ടമുണ്ടാക്കി.

ശ്രീറാം ഫിനാൻസ്, പിരാമല്‍ എന്റര്‍പ്രൈസ് എന്നിവര്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് ലിമിറ്റിലാണ് വ്യാപാരം തുടങ്ങിയത്. സെക്ടറുകളില്‍ ഓട്ടോ, ഫിനാൻഷ്യല്‍ സര്‍വീസ്, ബാങ്ക്, എഫ്.എം.സി.ജി, ഐ.ടി, മീഡിയ, റിയാലിറ്റി എന്നീ സെക്ടറുകളാണ് നേട്ടത്തില്‍.