ഞാന്‍ മോദി ഫാന്‍: ഇലോണ്‍ മസ്‌ക്

0
216

മോദിയുടെ ആരാധകനെന്ന് സ്വയം വിശേഷിപ്പിച്ച് മസ്‌ക്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മസ്‌കിന്റെ വാക്കുകള്‍.
തന്റെ ഇലക്ട്രിക് കാര്‍ കമ്പനി ടെസ്ല ഇന്ത്യയില്‍ നിക്ഷേപമിറക്കുമെന്നും ടെസ്ല ഇന്‍ക്, സ്‌പേസ് എക്‌സ്, ട്വിറ്റര്‍ എന്നിവയുടെ കൂടി ഉടമയായ ഇലോണ്‍ മസ്‌ക് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രിയെ ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലെത്തിയാണ് ഇലോണ്‍ മസ്‌ക് കണ്ടത്. ഇലക്ട്രിക് കാര്‍ വിപണിയിലും വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

അടുത്ത വര്‍ഷം വരാന്‍ ആലോചനയുണ്ടെന്ന് മസ്‌ക് പറഞ്ഞു. ടെസ്ല കമ്പനി എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ മോദി കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറി സന്ദര്‍ശിച്ചതും ഓര്‍മ്മിച്ചു. പ്രധാനമന്ത്രി മോദിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഭാവിയില്‍ കൂടുതല്‍ പ്രഖ്യാപനം നടത്താമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.
മോദിയുടെ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കും. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന തന്റെ സ്റ്റാര്‍ലിങ്ക് വിദൂര ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേട്ടമാകുമെന്നും മസ്‌ക് പറഞ്ഞു. വിവിധ മേഖലകളില്‍ ചുരുങ്ങിയ ചെലവില്‍ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.