പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

0
184

പേളി മാണിയടക്കമുള്ള പത്ത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.
പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ട്. ഇതിനനുസരിച്ച് ഇവര്‍ നികുതി നല്‍കുന്നുണ്ടോ എന്ന് സംശയമുള്ളതിനാലാണ് ആദായനികുതി വകുപ്പ് റെയ്ഡ്.