ട്വിറ്റര്‍ ഉടമയും ഫേസ്ബുക്ക് ഉടമയും ഇടിക്കൂട്ടിലേക്ക്: പരസ്പരം വെല്ലുവിളിച്ച് ടെക് ഭീമന്‍മാര്‍

0
680

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ടെക് ലോകത്തെ പ്രധാന എതിരാളികളാണ്. എന്നാല്‍, ഇരുവരുടെയും മത്സരം ബിസിനസില്‍ നിന്ന് ഇടിക്കൂട്ടിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സുക്കര്‍ബെര്‍ഗ് ആയോധന കലയായ ജിജിറ്റ്‌സു പരിശീലിക്കു്ന്നതിന്റെ വാര്‍ത്ത വന്നിരുന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവ് മസ്‌കിനെ ടാഗ് ചെയ്തു കൊണ്ട് സുക്കര്‍ബെര്‍ഗിനോട് ഏറ്റുമുട്ടുമ്പോള്‍ സൂക്ഷിക്കണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. അവിടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഏവരെയും അതിശയിപ്പിച്ചുകൊണ്ട്, സുക്കര്‍ബെര്‍ഗ് തയാറെങ്കില്‍ ഒരു കേജ് ഫൈറ്റിന് താന്‍ റെഡി എന്നായിരുന്നു മസ്‌കിന്റെ മറുപടി. ഇത് കണ്ടപാടെ, എവിടെ വരണമെന്നായി സുക്കര്‍ബെര്‍ഗ്. വേഗസ് ഒക്ടഗണിലേക്ക് പോരാന്‍ മസ്‌കും ട്വീറ്റ് ചെയ്തു. ഇനി എന്താകും എന്ന് കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ഇരുവരും യഥാര്‍ത്ഥത്തില്‍ നേര്‍ക്കുനേര്‍ ഇടിക്കൂട്ടില്‍ ഏറ്റുമുട്ടുമോ എന്നതിന്റെ ആകാംഷയിലാണ് എല്ലാവരും.