ഭാവിയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഒല സ്‌കൂട്ടര്‍ അനങ്ങില്ല?

0
254

ക്യാമറ ബേസ്ഡ് ഹെല്‍മെറ്റ് ഡിറ്റെക്ഷന്‍ സിസ്റ്റത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തി ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഒല. വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനം നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ടിവിഎസ് കമ്പനിയും സമാന സംവിധാനത്തിനായി ശ്രമം നടത്തുന്നതായാണ് വിവരം.
ഇലക്ട്രിക് വാഹനങ്ങളുടെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്ന വെഹിക്കിള്‍കണ്‍ട്രോള്‍ യൂണിറ്റാകും ഇതിന്റെ പ്രവര്‍ത്തനവും നിയന്ത്രിക്കുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ സംവിധാനം കൊണ്ട് കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്.