ലാബില്‍ വികസിപ്പിച്ച മാംസം തീന്‍ മേശകളിലേക്ക്

0
226

ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കുവാനുള്ള അനുമതി പുറപ്പെടുവിച്ച് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ ഇത്തരത്തില്‍ മാംസം ഉത്പാദിപ്പിക്കുന്നത്.
ഗുഡ് മീറ്റ്, അപ്‌സൈഡ് ഫുഡ്‌സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ഇത്തരത്തിലുള്ള മാംസം ഭക്ഷ്യ യോഗ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടക്കത്തില്‍ മാംസം ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ വിളമ്പാനാണ് ഉദ്ദേശിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഷെഫ് ഡൊമിനിക് ക്രെന്നിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലാണ് ആദ്യം ലാബില്‍ വികസിപ്പിച്ച മാംസം വിളമ്ബുകയെന്ന് അപ്സൈഡ് കമ്ബനി അറിയിച്ചു. ഇതിനുശേഷം ഉല്‍പാദനവും വിപണനവും വ്യാപിപ്പിക്കും.
അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് അപ്‌സൈഡ് സിഇഒ ഉമ വലേറ്റി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിംഗപ്പൂരിനു ശേഷം ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇവര്‍ നിലവില്‍ ചിക്കനാണ് ലാബില്‍ വികസിപ്പിക്കുന്നത്.
കോശങ്ങള്‍ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ച ശേഷം പിന്നീട് സജ്ജീകരിച്ച സംവിധാനത്തില്‍ വളര്‍ത്തുന്നു. കോശങ്ങള്‍ ആവശ്യമുള്ള സ്വഭാവസവിശേഷതകള്‍ കൈവരിച്ച ശേഷം ഇതിനെ സംസ്‌കരിച്ച് പാക്കേജു ചെയ്യും.