ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള കുടിശ്ശിക തിങ്കളാഴ്ചയ്ക്കകം വിതരണം പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.