രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഗിള്‍ ഇന്ത്യയുടെ വിര്‍ച്വല്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പ് സ്‌കൂളിന്റെ രണ്ടാം പതിപ്പ് എത്തുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെയാണ് ജൂലൈ 11 മുതല്‍ എട്ട് ആഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടി.
മുപ്പത് ഗൂഗിള്‍, ഇന്‍ഡസ്ട്രി വിദഗ്ധരാണ് പരിപാടിയിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുക. കഴിഞ്ഞ വര്‍ഷമാരംഭിച്ച പദ്ധതിയില്‍ ഏകദേശം 600 നഗരങ്ങളില്‍ നിന്നുള്ള 14000 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തിരുന്നു. പ്രഗത്ഭരായ സംരംഭകരില്‍ നിന്നും ഗൂഗിളിലെ വിദഗ്ധരില്‍ നിന്നും നവ സംരംഭകര്‍ക്ക് അറിവ് നേടാന്‍ സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ സഹായകമാകും.