ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ ചെറുതോണി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ അനുബന്ധ നിര്‍മ്മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കെ.എസ്.ആര്‍.ടി.സിയുടെ തന്നെ യാത്രാ ഫ്യുവല്‍ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും . പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ സ്ഥല സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . ചെറുതോണിയില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം തന്നെയായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും. ജില്ലാ പഞ്ചായത്ത് നല്കിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്ററും ഫ്യുവല്‍ സ്റ്റേഷനും നിര്‍മിക്കുക. പ്രധാന റോഡിനോട് അനുബന്ധിച്ച് 40 സെന്റിലാണ് ഫ്യുവല്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ബസ് സ്റ്റേഷന്‍, ഗ്യാരേജ്, അതോടനുബന്ധിച്ചുള്ള കെ.എസ്.ആര്‍.ടി.സി ഓഫീസ്, അനുബന്ധസൗകര്യങ്ങള്‍ എന്നിവ ഒരുക്കുക..