സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി ഇടുക്കിയുടെ മിടുമിടുക്കര്‍

0
732

ജര്‍മ്മനിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി ഇടുക്കിയുടെ മിടുമിടുക്കര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ശ്രീക്കുട്ടി നാരായണന് വെള്ളിമെഡല്‍(പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വൊക്കേഷനല്‍ വിദ്യാര്‍ഥിനിയാണ്). കൂടാതെ ബീച്ച് വോളിബോള്‍ മത്സരത്തില്‍ പന്നിമറ്റം അനുഗ്രഹ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ ദിവ്യ തങ്കപ്പനും ടീം അംഗം സബര്‍ണ ജോയിയും വെങ്കലമെഡലും, കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ അടിമാലിയിലെ അനുമോള്‍ ടോമി ടെന്നീസില്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.