റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കണമെന്നും നാളെ അവധിയായിരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ കമ്മീഷന്‍ വ്യക്തമാക്കി. സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എന്നിവ ഇന്ന് തുറക്കുമെന്നും നാളെ അവധിയായിരിക്കുമെന്നും അറിയിച്ചു. മാവേലി സ്‌റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും.