സ്വര്‍ണം വാങ്ങാം; വില കുറഞ്ഞു

0
454

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പവന് 160 രൂപ കുറഞ്ഞ് 43,080ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5385 രൂപയായി. നാലാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.

ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില.