ഓഹരി വിപണിയില്‍ കുതിച്ച് ആപ്പിള്‍ കമ്പനി. മികച്ച നേട്ടത്തോടെയാണ് ആപ്പിള്‍ ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 2.98 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആപ്പിള്‍ റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2023ല്‍ ഇതുവരെ 46 ശതമാനം നേട്ടമാണ് ആപ്പിളിനുണ്ടായത്.
                        

