മണിപ്പൂര്‍, പഞ്ചാബ് ഇന്റര്‍നെറ്റ് വിച്ഛേദനം: നഷ്ടം 15600 കോടി

0
529

മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ ഇന്റര്‍നെറ്റ് വിച്ഛേദനം മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമായത് 15600 കോടി രൂപയോളം. സമ്പദ് വ്യവസ്ഥയ്ക്ക് നേരിട്ട് സംഭവിച്ച നഷ്ടം കൂടാതെ, ഏതാണ്ട് 118 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന വിദേശ നിക്ഷേപവും രാജ്യത്തിന് നഷ്ടമായി. 21268 പേര്‍ക്ക് തൊഴിലും നഷ്ടപ്പെട്ടു. ദി ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ നെറ്റ്‌ലോസ് കാല്‍ക്കുലേറ്ററാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ മൂലമുണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികള്‍ വിലയിരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നെറ്റ് ലോസ് കാല്‍ക്കുലേറ്റര്‍.