എച്ച്ഡിഎഫ്‌സി: ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക്

0
238

ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക് എന്ന നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്‌സി.
172 ബില്യണ്‍ ഡോളറാണ് എച്ച്ഡിഎഫ്‌സിയുടെ ആകെ മൂല്യം.
എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനമാണ്
വിപണി മൂല്യത്തില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്തേക്ക് കമ്പനിയെ എത്തിച്ചത്.
ജെപി മോര്‍ഗന്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നീ മൂന്ന് ബാങ്കുകള്‍ മാത്രമാണ് നിലവില്‍ എച്ച്ഡിഎഫ്‌സിക്ക് മുന്നിലുള്ളത്.