ലോകത്ത ആദ്യ പറക്കും കാറിന് അനുമതി

0
154

ലോകത്തെ ആദ്യ പറക്കും കാറിന് അനുമതി നല്‍കി യുഎസ്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലെഫ് എയ്‌റോനോട്ടിക്‌സിന്റെ eVTOL( ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്കിള്‍) ന് അനുമതി ലഭിച്ചതായി കമ്പനി തന്നെയാണ് അറിയിച്ചത്. 322 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും 177 കിലോമീറ്റര്‍ ഫ്‌ളൈയിങ് റേഞ്ചുമാണ് ഈ കാറിന് ഉള്ളത്. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. അലെഫ് വെബ്‌സൈറ്റ് വഴി 12308 രൂപ ടോക്കണ്‍ നല്‍കിയാണ് ബുക്കിങ്. 2025ല്‍ മാത്രമേ നിര്‍മാണം ആരംഭിക്കൂ.