വനമഹോത്സവം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തേക്കടിയില്‍

0
183

വനമഹോത്സവം 2023 സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് രാവിലെ 10.30 ന് തേക്കടിയില്‍ നിര്‍വഹിക്കും. 1950 മുതല്‍ ജൂലൈ ആദ്യവാരങ്ങളില്‍ നടത്തിവരുന്ന വനം, പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടിയാണ് വനമഹോത്സവം. ‘പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാഥിതിയാകും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നടത്തും. എംഎല്‍എമാരായ എംഎം മണി, അഡ്വ എ രാജ, പിജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.