മൂന്ന് ട്രില്ല്യണ്‍ തിളക്കത്തില്‍ ആപ്പിള്‍

0
138

വിപണി മൂല്യം 3 ട്രില്ല്യണ്‍ പിന്നിടുന്ന ആദ്യ കമ്പനിയായി ആപ്പിള്‍. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2.3 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 193.97 ഡോളര്‍ എന്ന നിലയിലേക്ക് ആപ്പിള്‍ എത്തിയതോടെയാണ് വിപണി മൂല്യം 3.04 ട്രില്യണ്‍ കടന്നത്. 2022 ജനുവരിയില്‍ തുടര്‍ച്ചയായി രണ്ട് ദിനങ്ങളില്‍ 47 വര്‍ഷം പഴക്കമുള്ള ആപ്പിള്‍ കമ്പനിയുടെ വിപണി മൂല്യം 3 ട്രില്യണിലെത്തിയിരുന്നു. എന്നാല്‍ അത് കൂടുതല്‍ സമയം തുടരാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, 2 ട്രില്യണ് താഴേക്ക് മൂല്യം കൂപ്പുകുത്തുകയും ചെയതിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം ആദ്യം തങ്ങളുടെ വിഷന്‍ പ്രോ ഹെഡ്‌സെറ്റുകള്‍ പുറത്തിറക്കിയതോടെ കമ്പനിക്ക് വീണ്ടും ഭാഗ്യം സമയം വന്നെത്തിയത്.