ജിഎസ്ടി വരുമാനം: കേരളത്തിന് 26 % വര്‍ധന

0
119

ജൂണ്‍ മാസത്തില്‍ ചരക്ക് സേവന നികുതി വരുമാനമായി രാജ്യത്തിന് ലഭിച്ചത് 1.61 ലക്ഷം കോടി രൂപ. ജൂണില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12% വര്‍ധനയാണുണ്ടായത്.
അതേസമയം, കേരളത്തിന്റെ ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ 26 ശതമാനത്തോളമാണ് വര്‍ധിച്ചത്. 2725.08 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം.

കേന്ദ്രത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി 31,013 കോടി, സംസ്ഥാനത്തിനുള്ള ജി എസ് ടി 38292 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ജി എസ് ടി 80,292 കോടി, സെസ് 11,900 കോടി എന്നിങ്ങനെയാണ് വരുമാനം.