ബജാജ് ഫിന്‍സെര്‍വിന്റെ അനുബന്ധ സ്ഥാപനമായ ബജാജ് മാര്‍ക്കറ്റ്‌സ് മെഡിക്കല്‍ പ്രഫഷണലുകള്‍ക്ക് 45 ലക്ഷം രൂപ വരെ ഡോക്ടര്‍ ലോണ്‍ അനുവദിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ടോ സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഈ തുക വിനിയോഗിക്കാം. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനോ, പേഷ്യന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനോ, ക്ലിനിക് നവീകരണത്തിനോ മുതല്‍ മക്കളുടെ വിദ്യാഭ്യാസത്തിനോ ഗൃഹവിപുലീകരണത്തിനോ വരെ തുക വിനിയോഗിക്കാം. 14 ശതമാനമാണ് പലിശ നിരക്ക്. ബജാജ് മാര്‍ക്കെറ്റ്‌സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷിക്കാം. 84 മാസം വരെ തിരിച്ചടവ് കാലാവധി ലഭിക്കും.