എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ നവീകരിച്ച പതിപ്പ് എത്തി. യോനോ ഫോര്‍ എവരി ഇന്ത്യന്‍, ഐസിസിഡബ്ല്യു എന്നീ രണ്ട് പുതിയ സംവിധാനങ്ങളോടെയാണ് യോനോയുടെ നവീകരിച്ച പതിപ്പ് എത്തുന്നത്. 68ാമത് ബാങ്ക് ദിവസത്തോട് അനുബന്ധിച്ചാണ് യോനോയുടെ പുതിയ അവതാര്‍ പുറത്തിറക്കിയത്.
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റ് നടത്താനും കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് പണം അയക്കാനും പണം ആവശ്യപ്പെടാനുമടക്കം യോനോ ഫോര്‍ എവരി ഇന്ത്യനിലൂടെ ഉപയോക്താക്കള്‍ക്ക് സാധ്യമാകുന്നു.
മറ്റു ബാങ്കുകളുടെ ഉപയോക്താക്കളെ കൂടെ എസ്ബിഐയിലേക്ക് ആകര്‍ഷിക്കുകയാണ് ഐസിസിഡബ്ല്യു വഴി ബാങ്ക് ലക്ഷ്യമിടുന്നത്. ഐസിസിഡബ്ല്യു എനേബിള്‍ഡായ ഏത് ബാങ്കിന്റെ എടിഎം വഴിയും യോനോ ആപ്പ് സഹായത്തോടെ പണം പിന്‍വലിക്കാനാകും.