മാതൃയാനം പദ്ധതിക്ക് തുടക്കമായി

0
194

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പ്രസവ ശേഷം അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മാതൃയാനം പദ്ധതിയുടെ നാല് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായാണ് മാതൃയാനം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം നടക്കുന്ന അമ്മമാര്‍ക്ക് ഡിസ്ചാര്‍ജ് സമയത്ത് വീട്ടില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തും. ജില്ലയില്‍ ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്. 19 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം മാതൃയാനം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്. എല്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്.കെ. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.സിബി ജോര്‍ജ്, മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷാജി കെഎം, കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, തുടങ്ങിയവര്‍പങ്കെടുത്തു.