റെക്കോര്‍ഡുകള്‍ തകര്‍ത്ത് പച്ചക്കറി: ആര്‍ബിഐ വായ്പാ നയത്തെയും ബാധിക്കും

0
154

ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില വില കുത്തനെ ഉയരുന്നു.
ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങള്‍ തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവക്കെല്ലാം വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു.
വേനല്‍ക്കാലത്ത് പൊതുവെ പച്ചക്കറി വിലയില്‍ ചാഞ്ചാട്ടമുണ്ടാവാറുണ്ടെന്നാണ് ആര്‍.ബി.ഐ വിലയിരുത്തല്‍. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്തുകയാണ് ആര്‍.ബി.ഐ ലക്ഷ്യം. നിലവില്‍ പണപ്പെരുപ്പം 4.25 ശതമാനമാണ്. പച്ചക്കറി വില കൂടി ഉയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും ഉയരാനുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാവും ആര്‍.ബി.ഐ വായ്പനയം പ്രഖ്യാപിക്കുക.
പച്ചക്കറി വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പ പലിശനിരക്കുകള്‍ കുറക്കാന്‍ ആര്‍.ബി.ഐ മുതിരില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.