പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ത്രെഡ്‌സ് എന്നു പേരിട്ടിരിക്കുന്ന മെറ്റയുടെ പുതിയ ആപ്പ് ഇന്നു മുതല്‍ എത്തുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം.ട്വിറ്ററിനു സമാനമായ ഡാഷ്‌ബോര്‍ഡാണു ത്രെഡ്‌സിലും.
എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണു ത്രെഡ്‌സ് എത്തുന്നത്. ട്വിറ്ററിനു വെല്ലുവിളിയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.
പുതിയ ആപ്പില്‍ ഉപഭോക്താക്കള്‍ക്കു കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകില്ല.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പ്ലാറ്റ്‌ഫോമില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. മസ്‌കിന്റെ പരിഷ്‌കാരങ്ങളില്‍ ഉപയോക്താക്കള്‍ അസ്വസ്ഥരാണ്. സക്കര്‍ബര്‍ഗിന്റെ പുതിയ സോഷ്യല്‍മീഡിയ ആപ്പ് എത്തുന്നതോടെ മെറ്റയും ട്വിറ്ററും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിലേക്കു കാര്യങ്ങളെത്തും. അടുത്തിടെ ഇരുവരും നടത്തിയ വെല്ലുവിളികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരിട്ട് ഒരു സംഘട്ടനത്തിനു തയാറാണെന്നായിരുന്നു ഇരുവരുടെയും വെല്ലുവിളി.