കുന്നുകരയിൽ നിന്ന് കേരള ഖാദിയുടെ പാപ്പിലിയോ ഷർട്ട്

0
100

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കുന്നുകര പഞ്ചായത്തിലെ നെയ്ത്ത് യൂണിറ്റിൽ നിർമ്മിക്കുന്ന പാപ്പിലിയോ ഷർട്ട് വിപണിയിലെത്തുന്നു. കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് ഷർട്ട് പുറത്തിറക്കി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അദ്ധ്യക്ഷൻ. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉത്പന്നങ്ങൾ ഏറ്റുവാങ്ങും.

‘ഖാദി പഴയ ഖാദിയല്ല’ എന്ന കാമ്പയിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് ഷർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി കേരളയുമായി സഹകരിച്ചാണ് പുതിയ രൂപകല്പന. 900 രൂപ മുതൽ വ്യത്യസ്ത വിലകളിൽ ഷർട്ട് ലഭ്യമാണ്. 30 ശതമാനം റിബേറ്റും ലഭിക്കും. കൈ കൊണ്ട് നെയ്യുന്ന കോട്ടൺ, സിൽക്ക് വസ്ത്രങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കാനാകുമെന്നാണ് ഖാദി ബോർഡിന്റെ വിലയിരുത്തൽ.

പാപ്പിലിയോ ബ്രാൻഡിൽ തന്നെ ഖാദി ചുരിദാർ, കുഞ്ഞുടുപ്പുകൾ തുടങ്ങിയവയും കുന്നുകര യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഖാദി ബോർഡിന്റെ 200ൽ പരം വില്പനശാലകൾ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും.