കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തിവരുന്ന എഐസിറ്റിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19 ന് രാവിലെ 10 ന് തോട്ടടയിലുള്ള കാമ്പസില്‍ വച്ച് സ്പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായം 2023 ജൂലൈ 1 ന് 15 വയസ്സിനും 23 വയസ്സിനും മധ്യേയായിരിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0497 2835390, 0497-2965390. വെബ്സൈറ്റ്: www.iihtkannur.ac.in