മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടല്‍: പത്ത് വര്‍ഷത്തെ സേവനമുള്ളവരും പുറത്തേക്ക്

0
173

മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പിരിച്ചു വിട്ട ജീവനക്കാരില്‍ പത്ത് വര്‍ഷത്തിലധികമായി കമ്പനിയില്‍ തുടരുന്നവരും. യുഎസില്‍ ഏകദേശം 200 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിട്ടത്. പിരിച്ചുവിടല്‍ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ പുറത്ത് പോകേണ്ടി വരുന്ന ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കമ്പനിയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, മൈക്രോസോഫ്റ്റിലെ ജോലിയെ കുറിച്ച് നല്ലതു മാത്രം പറഞ്ഞ്‌കൊണ്ട് ഒരു ജീവനക്കാരി പങ്കു വച്ച ഒരു കുറിപ്പ് ഇതിനകം വൈറലാകുകയും ചെയ്തു.
കസ്റ്റമര്‍ സര്‍വീസ്, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി യില്‍ മാത്രം 10000 ജീവനക്കാരെ ഇതുകൂടാതെ പിരിച്ചുവിട്ടിരുന്നു.