റിലയൻസിന്റെ ഡിജിറ്റൽ ഇന്ത്യ സെയിൽ ആദ്യ ഘട്ടം ഇന്ന് മുതൽ

0
147

റിലയൻസ് ഡിജിറ്റലിന്റെ ഡിജിറ്റൽ ഇന്ത്യ സെയിൽ ആദ്യ ഘട്ടം ഇന്ന് ആരംഭിക്കും. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10,000 രൂപ വരെ കിഴിവും വ്യവസ്ഥകൾക്ക് അനുസരിച്ചുള്ള വില മാച്ച് ഗ്യാരണ്ടിയും ഉൾപ്പെടെ നിരവധി ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നോ മൈ ജിയോ സ്റ്റോറുകളിൽ നിന്നോ ഓഫറുകൾ നേടാം. www.reliancedigital.in ലൂടെ ഓൺലൈനായി വാങ്ങാം. എളുപ്പത്തിലുള്ള ഫിനാൻസിംഗ്, ഇ.എം.ഐ ഓപ്‌ഷനുകളുമുണ്ട്. വേഗത്തിലുള്ള ഡെലിവറിയും ഇൻസ്റ്റലേഷനും ലഭിക്കും. പുതുതായി ലോഞ്ച് ചെയ്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടി.വി, വാഷിംഗ് മെഷീനുകൾ. റഫ്രിജറേറ്റർ എന്നിവ അത്യാകർഷകമായ വിലകളിൽ വാങ്ങാവുന്നതാണ്. ജൂലായ് 16 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ.