കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ 130 വര്‍ഷത്തെ പാരമ്പര്യമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന് ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിന്‍റെ 6ാം പതിപ്പില്‍ മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. 1,000 ബ്രാന്‍ഡുകളില്‍ നിന്നാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിനെ തിരഞ്ഞെടുത്തത്.
ശാസ്ത്രീയമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച വേദന സംഹാരി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ലഭ്യമാക്കുന്നു. തലയ്ക്കും ശരീരവേദനയ്ക്കും റോള്‍-ഓണ്‍ പോലുള്ള നൂതന രീതികള്‍ അവതരിപ്പിക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതികള്‍ ലഭ്യമാക്കുന്ന ഒരു ഹൈഡ്രോജല്‍ പെയിന്‍ പാച്ച് ആദ്യമായി അവതരിപ്പിക്കുന്നതും അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറാണ്. ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും പരിസ്ഥിതിക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്ന ഡിക്ലോഫെനാക് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഉറച്ച നിലപാട് കമ്പനിക്കുള്ളത്.
മികച്ച ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള അമൃതാഞ്ജന്‍റെ നിരന്തരമായ പരിശ്രമങ്ങളുടെ തെളിവാണ് ഈ നേട്ടം. തങ്ങളുടെ വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു.
ജലദോഷം, ശ്വാസ തടസ്സം എന്നിവയ്ക്കുള്ള പരിഹാരത്തിനായി റിലീഫ് കോള്‍ഡ് റബ്, ഇന്‍ഹേലര്‍ & കഫ് സിറപ്പ്, പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റീഹൈഡ്രേഷന്‍ ഉല്‍പ്പന്നമായ ഇലക്ട്രോ+, ഫ്രൂട്ട്നിക്, കംഫി സ്നഗ് ഫിറ്റ് സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന്‍റെ മറ്റ് ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു.