കൊച്ചി: വ്യക്തികളുടെ ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കാഷ് ഫ്‌ളോ ക്രമീകരിക്കാന്‍ വഴിയൊരുക്കുന്ന നവീന സമ്പാദ്യ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് എയ്‌സ് പദ്ധതിക്ക് ബജാജ് അലയന്‍സ് ലൈഫ് തുടക്കം കുറിച്ചു. നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തില്‍പെടുന്ന നേരത്തെ വരുമാനം തരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സവിശേഷതകള്‍ക്ക് അനുസൃതമായി ക്യാഷ് ഫ്‌ളോ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.
ഉയര്‍ന്ന ഒറ്റ തവണ, ഉയര്‍ന്ന സ്ഥിര വരുമാനം എന്നിവയില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനോ ഇവ രണ്ടും ചേര്‍ത്തു ക്രമീകരിക്കാനോ സാധിക്കും. പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തിലോ സേവിങ്‌സ് വിഭാഗത്തിലോ ഇതുവരെ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നല്‍കിയിട്ടില്ലാത്ത സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്. വരുമാന കാലാവധി കുറഞ്ഞത് പത്തു വര്‍ഷം മുതലോ നൂറു വയസു വരെയോ ആകുന്ന രീതിയില്‍ തെരഞ്ഞെടുപ്പു നടത്താം. പോളിസിയുടെ ആദ്യ മാസം മുതല്‍ തന്നെ വരുമാനം നേടുന്ന തെരഞ്ഞെടുപ്പും സാധ്യമാണ്. വനിതാ പോളിസി ഉടമകള്‍ക്ക് അധിക വരുമാന നേട്ടവും ഉണ്ടാകും.
പരമ്പരാഗത സേവിങ്‌സ് പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് പദ്ധതി പുറത്തിറക്കുന്ന വേളയില്‍ സംസാരിച്ച ബജാജ് അലയന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വരുമാനത്തിന്റെ തലം തെരഞ്ഞെടുക്കാം. വരുമാനം എപ്പോള്‍ മുതല്‍ എന്നും എത്രകാലം വരെ എന്നും അവര്‍ക്കു തെരഞ്ഞെടുക്കാം. ഇവയെല്ലാം മുന്‍കാലങ്ങളില്‍ സാധ്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.