അരിക്കൊമ്പന് കേസിലെ വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഇടുക്കി ആനയിറങ്കല്‍ ഡാമിലെ ബോട്ടിങ് നിര്‍ത്തിയതോടെ ടൂറിസം വകുപ്പിന് തിരിച്ചടിയായി.
അരിക്കൊമ്പന് പോയെങ്കിലും നിരവധി ആനകള്‍ ഇനിയും ഇവിടെ ഉള്ളതിനാല്‍ ബോട്ടിങ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്നാണ് വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
സംരക്ഷിത പ്രദേശവും കാട്ടാനകളുടെ സഞ്ചാര മേഖലയാണെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് പരിഗണിച്ച കോടതി ഹൈഡല്‍ ടൂറിസം വകുപ്പിന് നോട്ടീസ് അയച്ചതോടെയാണ് ബോട്ടിങ് നിര്‍ത്തിയത്. ഇതോടെ നൂറുകണക്കിന് സഞ്ചാരികള്‍ ഇപ്പോള്‍ മടങ്ങിപ്പോവുകയാണ്. സീസണില്‍ ഒരു ലക്ഷം രൂപയും ഓഫ് സീസണില്‍ ശരാശരി കാല് ലക്ഷം രൂപയുമായിരുന്നു ബോട്ടിങ്ങിലൂടെ പ്രതിദിനം വരുമാനം കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ വരുമാനം നിലച്ചത് മാത്രമല്ല,, തൊഴിലാളികളുടെ ജോലിയെയും ബാധിക്കാന്‍ തുടങ്ങി.സ്പീഡ് ബോട്ടുകള്‍, 20 പേര്‍ക്കുള്ള ജങ്കാര്‍ ബോട്ട്, പെഡല്‍, കയാക്കിങ് ബോട്ടുകള്‍, കുട്ടവഞ്ചികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ ബോട്ടുകളാണ് ആനയിറങ്കലില്‍ ഉള്ളത്.