വീണ്ടും റെക്കോര്‍ഡ് വിലയ്്ക്ക് ഐഫോണ്‍ ലേലം. 2007ല്‍ പുറത്തിറങ്ങിയ ആദ്യ മോഡല്‍ ഐഫോണ്‍ 1.5 കോടി രൂപയ്ക്കാണ് യുഎസില്‍ നടന്ന ലേലത്തില്‍ വിറ്റ്‌പോയത്. 28 ലേലംവിളികള്‍ക്കൊടുവിലാണ് ഐഫോണ്‍ 7 എല്‍സിജി ഓക്ഷനില്‍ വിറ്റു പോയത്.
ഫാക്ടറിയില്‍ നിര്‍മിച്ചപടി സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന ഫോര്‍ജിബി ഐഫോണ്‍ അമൂല്യ ശേഖരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2007ല്‍ സ്റ്റീവ് ജോബ്‌സ് പുറത്തിറക്കിയ ഈ മോഡലിന്റെ ലേലം മുന്‍പും പല റെക്കോര്‍ഡും ഭേദിച്ചിട്ടുണ്ട്.