പ്രതിദിന ഉപഭോഗത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തി മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സ്. വെറും പത്ത് ദിവസം കൊണ്ട് 1.5 കോടി ജനങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും മുന്‍പ് 20 മിനിറ്റായിരുന്ന പ്രതിദിന ഉപഭോഗം 10 മിനിറ്റിലേക്ക് ചുരുങ്ങി.
കഴിഞ്ഞ ജൂലൈ അഞ്ചിന് ലോഞ്ച് ചെയ്ത ആപ്പ് ഇലോണ്‍ മസ്കിന്റെ ട്വിറ്ററിന് വന്‍ വെല്ലുവിളിയാകുമെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, ആരംഭത്തിലുണ്ടായിരുന്ന ജനങ്ങളുടെ ആകാംഷ വളരെ പെട്ടെന്ന് ഇല്ലാതായെന്നാണ് പിറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.