ഓഹരികള്‍ കുതിക്കുന്നു

Related Stories

ഇന്നു രാവിലെ സെൻസെക്സ് 67,117.05 വരെയും നിഫ്റ്റി 19,841.65 വരെയും എത്തി റെക്കാേഡ് കുറിച്ചു.

രാവിലെ ചെറിയ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ ക്രമമായി കയറുകയായിരുന്നു. വാഹനങ്ങള്‍ മാത്രമേ ഇന്നു താഴ്ചയില്‍ ആയുള്ളൂ.

ലോകബാങ്കിന്റെ സഹാേദര സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫൈനാൻസ് കോര്‍പറേഷൻ (IFC) ഫെഡറല്‍ ബാങ്കില്‍ ഓഹരി ഏറ്റെടുക്കും. 7.26 കോടി പ്രിഫറൻസ് ഓഹരികള്‍ ഐഎഫ്സിക്കു നല്‍കുന്നതു തീരുമാനിക്കാൻ ബാങ്കിന്റെ ബോര്‍ഡ് 21-നു ചേരും.

പ്രതീക്ഷയിലും മികച്ച ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഇന്നു രാവിലെ മൂന്നു ശതമാനം വരെ ഉയര്‍ന്നു. പോളികാബ് ഇന്ത്യ ഒന്നാം പാദത്തില്‍ 82 ശതമാനം വര്‍ധന കാണിച്ചു. ഇലക്‌ട്രിക് കേബിള്‍, വയര്‍ ബിസിനസില്‍ 50 ശതമാനം വര്‍ധനയുണ്ട്. കയറ്റുമതി ഇരട്ടിയോളമായി.
2026 ഓടെ വിറ്റുവരവ് 20,000 കോടി രൂപയില്‍ എത്തിക്കുമെന്നു മാനേജ്മെന്റ് പറയുന്നു. ഓഹരി നാലര ശതമാനം ഉയര്‍ന്നു.

ഇതേ മേഖലയിലുള്ള ഹാവല്‍സ് നാളെ റിസല്‍ട്ട് പുറത്തുവിടും. ഹാവല്‍സ് ഓഹരി ഇന്നു മൂന്നു ശതമാനം നേട്ടത്തിലാണ്. പ്രമുഖ സ്നാക്സ് നിര്‍മാതാക്കളായ ഭുജിയാലാല്‍ജിയില്‍ 49 ശതമാനം ഓഹരി ബിക്കാജി ഫുഡ്സ് വാങ്ങി. ബിക്കാജി ഓഹരി നാലു ശതമാനം കയറി.

മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ടിവി18 ബ്രോഡ്കാസ്റ്റ്‌ ഓഹരി പത്തു ശതമാനത്തോളം നേട്ടം ഉണ്ടാക്കി.

ഡോളര്‍ കരുത്തു നേടിയതോടെ രൂപ പിൻവാങ്ങി. ഡോളര്‍ ആറു പൈസ കയറി 82.10 രൂപയില്‍ ഓപ്പണ്‍ ചെയ്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories