ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഹൈലക്സ് ഇന്ത്യൻ ആർമിക്ക് കൈമാറി. ആദ്യമായാണ് ഒരു ടൊയോട്ട വാഹനം ഇന്ത്യൻ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ കരസേനയുടെ നേർത്തേൻ കമാൻഡ് സംഘടിപ്പിച്ച രണ്ട് മാസത്തോളം നീണ്ടുനിന്ന വിപുലവും കഠിനവുമായ പരിശോധനകൾക്ക് ശേഷമാണ് ഹൈലക്സിന്റെ നേട്ടം. ആഗോള തലത്തിൽ ഇതിനോടകം ശ്രദ്ധനേടിയ ഹൈലക്സ് 13000 അടി ഉയരത്തിലും പൂജ്യത്തിനും താഴെ താപനിലയിലുമടക്കം കഠിനമായ കാലാവസ്ഥയിലും പരുക്കൻ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരുത്ത്, ഉറപ്പ്, വിശ്വാസ്യത, ഓഫ്-റോഡിംഗ് മികവ് എന്നവയിൽ ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ടൊയോട്ടയുടെ യൂട്ടിലിറ്റി വെഹിക്കിളാണ് ഹൈലക്സ്.