ഡൽഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കയര്‍ കോര്‍പ്പറേഷന് ലഭിച്ചു. 31ന് ഡല്‍ഹിയിലെ സ്പീക്കര്‍ ഹാള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഒഫ് ഇന്ത്യ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഇന്ത്യയിലെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് കയര്‍ കോര്‍പ്പറേഷര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. പുരസ്‌കാരം നേടിത്തന്ന കയര്‍ കോര്‍പ്പറേഷനിലെ മുഴുവന്‍ ജീവനക്കാരെയും ചെയര്‍മാന്‍ ജി.വേണുഗോപാലും മാനേജിംഗ് ഡയറക്ടര്‍ ഡോ.പ്രതീഷ് ജി.പണിക്കരും അഭിനന്ദിച്ചു.