ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്പ് ലിസ്റ്റ് ചെയ്തു കഴിഞ്ഞു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് എത്തിയ ഉടന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ട്‌അപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.