ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (24.07.23) മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്സ് വരെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിടും. മുതിരപ്പുഴയാർ പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കുക.