ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന.
മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ശതമാനം വര്‍ധിച്ച് 7604 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 9.38 ശതമാനം വര്‍ധിച്ച് 20,80,141 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 8,87,671 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.
അറ്റ പലിശ വരുമാനം 27.72 ശതമാനം വര്‍ധിച്ച് 8,666 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.05 ശതമാനമായും ഉയര്‍ന്നു. സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം വര്‍ധിച്ച് 1,29,800 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 183 പോയിന്റുകള്‍ കുറച്ച് 5.15 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 91 പോയിന്റുകള്‍ കുറച്ച് 1.57 ശതമാനമായും ആസ്തി ഗുണമേന്മ
മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.