ടിഎംടി കമ്പികളുടെ അസംസ്കൃത വസ്തു വേർതിരിച്ച് കെ എം എം എൽ

Related Stories

സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്ത് കേരള പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ. ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മാണപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്‌സൈഡില്‍ നിന്നാണ് ഇരുമ്പ് മാത്രമായി വേര്‍തിരിച്ച് ആദ്യലോഡ് കള്ളിയത്ത് ടി.എം.ടിയിലേക്ക് അയച്ചിരിക്കുന്നത്.ഇങ്ങനെ നിർമ്മിച്ചിരിക്കുന്ന 5 ടണ്‍ അയണ്‍ സിന്ററുകളാണ് ആദ്യഘട്ടമായി കെ.എം.എം.എല്ലില്‍ നിന്നും അയച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റില്‍ തന്നെയാണ് അയണ്‍ സിന്ററുകള്‍ ഉല്‍പാദിപ്പിച്ചത്. ഇവ ടി.എം.ടി കമ്പികള്‍ നിര്‍മ്മിക്കാന്‍ ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാം എന്ന് ടി.എം.ടി കമ്പി ഉണ്ടാക്കുന്ന കമ്പനികളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു.

പുതിയതായി കണ്ടെത്തിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിക്കുന്നതിന് കമ്പനി അപേക്ഷിച്ചിട്ടുണ്ട്. ഉല്‍പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്‌സൈഡ് വലിയ പോണ്ടുകളില്‍ സംരക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ അയണോക്‌സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും സാമ്പത്തിക നേട്ടം കൈവരിക്കാനും കെ.എം.എം.എല്ലിന് കഴിയും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories